കാസര്‍കോട്: ദേലംപാടി പഞ്ചായത്ത് ഓഫീസില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ അദാലത്ത് നടക്കുന്ന ദിവസം പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തെക്കുറിച്ച് പരാതി നല്‍കാന്‍ പോകവേ പഞ്ചായത്ത് ഓഫീസില്‍ വച്ചു ദേലംപാടി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 50ഓളം പേര്‍ ചേര്‍ന്ന് ഒരുകാരണവുമില്ലാതെ കെ.എം.സി.സി നേതാവും മുന്‍ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറിയും പ്രവാസി വ്യവസായിയുമായ ഉനൈസ് മൈനാടിയെ ആക്രമിച്ചത് അപലനീയമെന്ന്് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി.
ദേലംപാടി പഞ്ചായത്ത് ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറുകയും ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ ചെല്ലുന്നവരെ ഭരണാസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിക്കുന്ന സംഭവം കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഇത്തരത്തിലുള്ള അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും പഞ്ചായത്ത് ഓഫീസുകളില്‍ ജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറുകയും ചെയ്യുന്നതിന് വേണ്ട സംരക്ഷണം നിയമപാലകര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment
0 Comments