ദില്ലി: ഫ്ലൈ ഓവറിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. വീഡിയോ എടുക്കുന്നതിനെ ചൊല്ലി യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ സൽമാൻ എന്ന യുവാവാണ് മരിച്ചത്. ദില്ലിയിലെ നന്ദനഗരിയിലെ ഫ്ലൈ ഓവറിൽ ഒക്ടോബർ 23 ന് രാത്രിയാണ് സംഭവം നടന്നത്. റീൽസ് നിർമ്മാണത്തിനായി ഫ്ലൈ ഓവറിൽ കൂട്ടം കൂടി നിന്ന ഒരു സംഘത്തെ ഇതുവഴി വന്ന മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത്.
ഇരുസംഘങ്ങളും തമ്മിൽ കൈയ്യാങ്കളിയും കല്ലേറുമുണ്ടായി. സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൽമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരാണ് അതിക്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment
0 Comments