ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഫറൂഖാബാദിലെ ഒരു എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പറന്നുയർന്ന സ്വകാര്യവിമാനമാണ് റണ്‍വെയില്‍ നിന്നും തെന്നിമാറിയത്. നാല് യാത്രികരും രണ്ട് പൈലറ്റുമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഫറൂഖാബാദിലെ ഒരു എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പറന്നുയർന്ന സ്വകാര്യവിമാനമാണ് റണ്‍വെയില്‍ നിന്നും തെന്നിമാറിയത്.
നാല് യാത്രികരും രണ്ട് പൈലറ്റുമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഫാറൂഖാബാദിളെ മുഹമ്മദാബാദ് എയര്‍ സ്ട്രിപ്പിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ജെഫ്ഫ്‌സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. റണ്‍വെ വിട്ട് പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment
0 Comments