ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയിലെ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു നല്‍കണമെന്നും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്തവിധം താറുമാറായ സര്‍വീസ് റോഡുകളില്‍ ശാശ്വതമായ പരിഹാരമുണ്ടാകുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും ചെര്‍ക്കള ടൗണിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാനഗര്‍ സിഐ യുപി വിപിന് നിവേദനം നല്‍കി. ദൂരദിക്കില്‍ നിന്നും വരുന്ന കണ്ടെയ്‌നര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കൃത്യമായ ട്രാഫിക് സിഗ്‌നലുകള്‍ ഇല്ലാത്തതിനാല്‍ മണിക്കൂറുകളോളമാണ് ചെര്‍ക്കള ടൗണില്‍ കുടുങ്ങിക്കിടക്കുന്നത്. അത്യാഹിതവുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും പലപ്പോഴും ഈ കുരുക്കിലകപ്പെടുന്നു. കച്ചവടക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളും അപകടങ്ങളും കണ്ടറിഞ്ഞ് പരിഹാര നടപടികള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നിവേദനം നല്‍കിയിരുന്നു. പ്രശ്‌നപരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍ ചെര്‍ക്കള, വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് നിസാമുദ്ധീന്‍ ചെര്‍ക്കള, ട്രഷറര്‍ നൗഫല്‍ ടോപ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് ചെര്‍ക്കള, ജോ. സെക്രട്ടറി ആഷിക്ക് കോളിക്കട്ട നേതൃത്വം നല്‍കി.

Post a Comment
0 Comments