ഉപ്പള: വൃത്തിഹീനമായ സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ ഒരുമാസക്കാലമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടി എടുക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കി. മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജനി, മഞ്ചേശ്വരം താലുക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
റെസ്റ്റോറന്റിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതെ മൗനം പാലിക്കുകയായിരുന്നുവെന്നാണ് പരാതി. കൂടാതെ കൈക്കൂലി വാങ്ങി ലൈസന്‍സില്ലാതെ റെസ്റ്റോറന്റ് വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്ന് വിജിലന്‍സിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Post a Comment
0 Comments