Type Here to Get Search Results !

Bottom Ad

13 വർഷമായി മെഡിക്കൽ കോളജ് തുറക്കാത്ത നാട്ടിൽ സ്വകാര്യ ആശുപത്രിയുടെ നാട മുറിക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലിംലീഗ് നേതാവ് മാഹിൻ കേളോട്ട്

കാസർകോട്: പതിമൂന്ന് വർഷമായി നാടിൻ്റെ സ്വപ്നമായ മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാൻ സാധിക്കാത്ത മുഖ്യമന്ത്രി സ്വകാര്യ ലോബിയുടെ ആശുപത്രിക്ക് നാട മുറിക്കാനെത്തുന്നത് നാണക്കേടാണെന്ന് മുസ്ലിംലീഗ് കാസർകോട് മണ്ഡലം പ്രസിഡൻ്റ് മാഹിൻ കേളോട്ട്. ജില്ലയിലെ ആരോഗ്യരക്ഷാ സംവിധാനം, കോവിഡ് കാലഘട്ടത്തിൽ അതിന്റെ ദയനീയാവസ്ഥ വ്യക്തമാക്കി
കർണാടക അതിർത്തി അടച്ചപ്പോൾ, മംഗലാപുരം പോലുള്ള ആശുപത്രികളിൽ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ചികിത്സ ലഭിക്കാതെ ആംബുലൻസുകളിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. ആ സമയത്ത് സർക്കാർ മുഴുവനായും നിശ്ചലമായിരുന്നു. അതേസമയം, സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങൾ വലിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കി, ജനങ്ങൾക്ക് സേവനം നൽകി. കോവിഡിന് ശേഷം അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചതാണ് അസ്റ്റർ ഹോസ്പിറ്റൽ പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ.

പക്ഷേ, സർക്കാർ മെഡിക്കൽ കോളേജ്? അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയിട്ടും ജനങ്ങൾക്ക് യഥാർത്ഥ ആരോഗ്യ സേവനം നൽകാതെ വെറും മെഡിക്കൽ സീറ്റിനുള്ള അഡ്മിഷൻ ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ്. ജനറൽ ആശുപത്രിയായ സ്ഥാപനത്തിന് “മെഡിക്കൽ കോളേജ് ആശുപത്രി” എന്ന പേര് മാറ്റം മാത്രം നടന്നു; യഥാർത്ഥ പ്രവർത്തനം ഇന്നും നടപ്പിലായില്ല. നിലവിൽ സ്വകാര്യ ലോബിയുടെ ആശുപത്രി നാട മുറിച്ചു മുഖ്യ മന്ത്രി കാസർകോട്ടുകാരെ പരിഹസിക്കുകയാണെന്നും മാഹിൻ കേളോട്ട് ഫേസ്ബുക്ക് പേസ്റ്റിൽ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad