Type Here to Get Search Results !

Bottom Ad

റഷ്യയിൽ ശക്തമായ ഭൂകമ്പം; 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്


മോസ്‌കോ: റഷ്യയിലെ കംചത്കയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതിനെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. വീട്ടുപകരണങ്ങളും കാറുകളും കുലുങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമിയുടെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതേസമയം, കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് കംചത്ക.

Post a Comment

0 Comments

Top Post Ad

Below Post Ad