മേല്‍പറമ്പ്: കേരളമാപ്പിള അക്കാദമി അംഗത്വ ക്യാമ്പയിന്‍ ഉദുമ ചാപ്റ്റര്‍തല ഉദ്ഘാടനം തമ്പ് ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ മുതിര്‍ന്ന കലാകാരന്‍ അബ്ബാസ് കൈനോത്തിന് നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഖബീര്‍ ചെര്‍ക്കള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിശദീകരിച്ചു.സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി മാഷ് കാലിക്കടവ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന്‍ സ്‌കാനിയ ബെദിര മുഖ്യാതിഥിയായി.
ഉദുമ ചാപ്റ്റര്‍ സെക്രട്ടറി ഇസ്ഹാഖ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. ഉമ്മാസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം, തമ്പ് പ്രസിഡണ്ട് സൈഫുദ്ധീന്‍ കട്ടക്കാല്‍, വിജയന്‍ മാഷ്,അബുബക്കര്‍ കണ്ണങ്കുളം,ഫയാസ് നാലാംവാതുക്കാല്‍,അബ്ബാസ് കൈനോത്ത്,അബ്ബാസ് പാറ,അമീര്‍,റസാഖ് തമ്പ്,പുഷ്പ പ്രസംഗിച്ചു, ഗായകരായ ശഫീഖ് മേല്‍പറമ്പ്, മുഹമ്മദ് ശമീം, വിഷ്ണു ലാല്‍ വിജയന്‍ ഗാനം ആലപിച്ചു.

Post a Comment
0 Comments