Type Here to Get Search Results !

Bottom Ad

നെയ്യാറില്‍ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു


തിരുവനന്തപുരം നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചല്‍ സ്വദേശി രവി(65) ആണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദിനെ നെയ്യാര്‍ഡാം പൊലീസ് പിടികൂടി. മദ്യലഹരിയിലായിരുന്ന നിഷാദ്, രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ച് വീട്ടിലെത്തി ബഹളം ചോദ്യം ചെയ്തതിനാണ് നിഷാദ് അച്ഛനെ ആക്രമിച്ചത്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad