കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത ബേക്കല്‍ എ.ഇ.ഒയെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ സൈനുദ്ധീനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ചൊവ്വാഴ്ചയാണ് പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ സൈനുദ്ദീനെ നീലേശ്വരം പൊലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിനു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഷന്‍ ചെയ്ത് ഉത്തരവിറക്കിയത്. 16കാരനായ ആണ്‍കുട്ടിയുടെ പരാതി പ്രകാരം ചന്തേര പൊലീസ് നിലവില്‍ 9 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ സൈനുദ്ദീന്‍ ഉള്‍പ്പെടെ ഒമ്പതു പ്രതികളെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മൂന്നു കേസുകള്‍ കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്തു. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും റിമാന്റ് ചെയ്തിട്ടുണ്ട്.

Post a Comment
0 Comments