Type Here to Get Search Results !

Bottom Ad

ദേശീയപാത നിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം; രണ്ടു പേര്‍ക്ക് കുത്തേറ്റ് ഗുരുതരം


കാസര്‍കോട്: ദേശീയപാത നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മൈലാട്ടിയിലെ ലേബര്‍ ക്യാമ്പില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഉത്തരേന്ത്യന്‍ സ്വദേശികളായ യതിവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ് എന്നിവര്‍ക്കാണ് കുത്തേറ്റത് .ഇവരില്‍ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിച്ചതായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെന്നു പൊലീസ് സംശയിക്കുന്ന രണ്ടുപേര്‍ സ്ഥലത്തുനിന്ന് മുങ്ങിയതായാണ് വിവരം. പഞ്ചാബ് സ്വദേശികളായ രജ്ഞിത്ത് സിംഗ്, മകന്‍ ഹാര്‍സിം രജ്ഞിത്ത് സിംഗ് എന്നിവരാണ് മുങ്ങിയത്. ഇവരെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad