Type Here to Get Search Results !

Bottom Ad

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ; ഉത്രാട ദിനത്തില്‍ വിറ്റത് 38ലക്ഷം ലിറ്റര്‍ പാലും 3ലക്ഷം കിലോ തൈരും


ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന. പാൽ, തൈര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ സർവകാല റെക്കോർഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം 37,00,209 ലിറ്റർ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളർച്ചയാണ് മിൽമയ്ക്ക് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതൻ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 863.92 ടൺ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 663.74 ടൺ ആയിരുന്നു വിൽപ്പന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad