കാസര്‍കോട്: അടുക്കത്ത് ബയല്‍മജ്‌ലിസ് എജൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്ലിസ്, അല്‍ബയാന്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികവും സനദ്‌സമ്മേളനവും ഖുര്‍ആനിക അത്ഭുതങ്ങള്‍ കൊണ്ട് വ്യത്യസ്തമായി. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ശേഷം ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി തയാറാക്കിയ വിദ്യാര്‍ഥിനിക്കുള്ള ഉപഹാരം, ഒറ്റരാത്രിയിലെ പതിനൊന്ന് റക്അത്ത് സുന്നത്ത് നിസ്‌കാരത്തില്‍
വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠം പാരായണം നടത്തിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഒറ്റ ഇരുത്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠപാരായണം നടത്തിയ 34പേര്‍ക്കുള്ള ഉപഹാരങ്ങളും ഇതര ഉപഹാരങ്ങളും കൈമാറി. മജ്‌ലിസ് എജ്യൂക്കേഷനല്‍ ട്രസ്റ്റ് അധ്യക്ഷന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷനായ സമ്മേളനം കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.
വി.എച്ച് അലിയാര്‍ ഖാസിമി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. ഹാഫിസ് ഹാഷിം ഹസനി മുഖ്യപ്രഭാഷണം നടത്തി. കുമ്പോള്‍ സയ്യിദ് കെ.എസ് ഷമീം തങ്ങള്‍ സനദ് ദാനവും അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ദുആയും നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എ. അബ്ദുല്‍ റഹ്മാന്‍, ട്രസ്റ്റുമാരായ കെ.എ മഹമൂദ്, ടി.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അസൈനാര്‍, ഷറഫുദ്ദീന്‍, അഹമ്മദ് കോളിയാട്, എം.കെ അബ്ദുല്‍ ഖാദര്‍, ജലീല്‍, എം.ടി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ബേവിഞ്ച, ഹനീഫ് അരമന, എ.ടി മുഹമ്മദ്, എം.എം മുനീര്‍, സി.എം അബ്ദുല്ല പ്രസംഗിച്ചു. അല്‍ ബയാന്‍ വിദ്യാര്‍ഥിനി മേല്‍പ്പറമ്പ് മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഫാത്തിമത് മുഫീദ എഴുതി തയാറാക്കിയ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടന്നു. ഞായറാഴ്ച നടന്ന വനിതാ സമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Post a Comment
0 Comments