Type Here to Get Search Results !

Bottom Ad

മന്ത്രവാദത്തിന്റെ മറവില്‍ 19 കാരിയെ തട്ടികൊണ്ടുപോയി: വിദ്യാനഗര്‍ സ്വദേസിക്കെതിരെ പൊലീസ് അന്വേഷണം


കാസര്‍കോട്: മന്ത്രവാദത്തിന്റെ മറവില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിദ്യാനഗര്‍ സ്വദേശി അബ്ദുല്‍ റഷീദിനെതിരെയാണ് കാഞ്ഞങ്ങാട് സ്വദേശിനിയുടെ കുടുംബം പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അസുഖം ചികിത്സിക്കാന്‍ എത്തിയതായിരുന്നു അബ്ദുല്‍ റഷീദ് എന്ന് പറയുന്നു. അതിനായി ഇയാള്‍ പലതവണ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിനു ശേഷം ഇയാള്‍ കര്‍ണാടക വഴി മറ്റൊരു സംസ്ഥാനത്തേക്ക് കടന്നുവെന്നാണ് സൂചന.

ഹോസ്ദുര്‍ഗ് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കാറിന്റെ സിസിടിവി ദൃശ്യം സെപ്തംബര്‍ 23ന് വൈകിട്ട് മുതലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. രാവിലെ കോളജില്‍ പോയതായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് കുഞ്ഞ് പറഞ്ഞു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാവിന്റെ ചികിത്സയ്ക്ക് അബ്ദുല്‍ റഷീദ് വീട്ടിലെത്തി എന്നറിഞ്ഞതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് മന്ത്രവാദത്തിനെത്തിയ അബ്ദുല്‍ റഷീദ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന് സംശയിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad