കുമ്പള: ദേശീയപാത തലപ്പാടി- ചെങ്കള റീച്ചിലെ കുമ്പള ആരിക്കാടിയില്‍ നിര്‍മിക്കുന്ന ടോള്‍ ബൂത്തിനെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് താക്കീതായി. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് തിങ്കളാഴ്ച കുമ്പള നഗരത്തില്‍ നിന്നും ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍മാണ സ്ഥലത്തേക്ക് ആയിരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട ആളുകള്‍ സമരത്തിന്റെ ഭാഗമായി. രാവിലെ പതിനൊന്നിന് ആരംഭിച്ച മാര്‍ച്ച് പതിനൊന്നരയോടെ ടോള്‍ ബൂത്ത് നിര്‍മാണ സ്ഥലത്ത് പൊലിസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടെ യാതൊരു പ്രകോപനം കൂടാതെ സമരക്കാര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. പിന്നീട് നമരക്കാരും പൊലിസും ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. റോഡരികിലുണ്ടായിരുന്ന പ്ലാസ്റ്റിക് ഡിവൈഡര്‍ സമരക്കാര്‍ എടുത്ത് മാറ്റാനുള്ള നീക്കം പൊലിസ് തടഞത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി.
ഏറെ നേരത്തെ സംഘര്‍ഷത്തിനു ശേഷം പ്രതിഷേധക്കാരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കി. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് നിസാര പരുക്കേറ്റു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.കെ.എം അഷ്‌റഫ്എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള നീക്കം സമരക്കാര്‍ ബസിനു മുന്നില്‍ കുത്തിയിരുന്ന് തടഞ്ഞു.
ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടും ആളുകള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. പിന്നീട് എം.എല്‍.എ പൊലിസ് ബസില്‍ നിന്നിറങ്ങി പ്രതിഷേധക്കാരോട് സംസാരിച്ചതോടെ ആളുകള്‍ പിരിഞ്ഞു പോയത്. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. സി. എ സുബൈര്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ റുബീന നൗഫല്‍, ജെ.എസ് സോമശേഖര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. ഹനീഫ്, വി.വി. രമേശ്, അഷ്‌റഫ് കര്‍ള, എ.കെ ആരിഫ്, നാസര്‍ മൊഗ്രാല്‍, ലക്ഷ്മണ്‍ പ്രഭു, അസീസ് മെരിക്കെ, അസീസ് കളത്തൂര്‍, എം. അബ്ബാസ്, റഹ്മാന്‍ ഗോള്‍ഡന്‍, ഇഖ്ബാല്‍ മഞ്ചേശ്വരം, അസീസ് കടപ്പുറം, അബ്ദുല്‍ ലത്തീഫ് കുമ്പള സംസാരിച്ചു.

Post a Comment
0 Comments