Type Here to Get Search Results !

Bottom Ad

വീട്ടിലെ ഗ്യാസ് വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം


കാസര്‍കോട്: വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ വീട്ടിലെ ഗ്യാസ് വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ 10.30മണിയോടെയാണ് സംഭവം. ചെട്ടുംകുഴിയിലെ ഹസൈനാര്‍ ഹാജിയുടെ വീട്ടിലെ വാട്ടര്‍ ഹീറ്ററാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. സ്‌ഫോടന ശബ്ദംകേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും വീട്ടുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

കുളിക്കാനായി വെള്ളം ചൂടാക്കാന്‍ ഗ്യാസ് ഓണ്‍ ചെയ്തശേഷം താഴത്തെ കുളിമുറിയില്‍ കയറിയതായിരുന്നു ഹസൈനാര്‍ ഹാജി. അദ്ദേഹം കുളിച്ച് പുറത്തിറങ്ങിയ ഉടനെയാണ് വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഗ്യാസ് ഗെയ്‌സര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ താഴത്തെ നിലയില്‍നിന്ന് മുകളിലേക്ക് കയറുന്ന ഭാഗത്തെ പര്‍ഗോളയുടെ ഗ്ലാസ് തകരുകയും ജനല്‍ ഗ്ലാസുകള്‍ തകരുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്ത് സ്ഥാപിച്ചിരുന്നതുകൊണ്ടും ഉടന്‍ ഗ്യാസ് ഓഫ് ചെയ്തത് കൊണ്ടുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ഹസൈനാര്‍ ഹാജിയുടെ ഭാര്യയും മകളും പുറത്തായിരുന്നു. ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചിരുന്നെങ്കിലും ആര്‍ക്കും അപകടം സംഭവിക്കാത്തതിനാല്‍ സ്ഥലത്തെത്തിയില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad