Type Here to Get Search Results !

Bottom Ad

ഉക്കിനടുക്ക മെഡി. കോളജ് പരിസരം ശുചീകരിക്കുന്നതിനിടെ ഹരിത കര്‍മസേനാംഗത്തിന് പാമ്പ് കടിച്ചതായി സംശയം


കാസര്‍കോട്: ആശുപത്രി പരിസരത്ത് ശുചീകരണം നടത്തുന്നതിനിടെ പാമ്പ് കടിയേറ്റതായി സംശയം. ഹരിത കര്‍മസേനാംഗത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി. പെര്‍ള, ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് പരിസരം ശുചീകരിക്കുന്നതിനിടെ ഹരിത കര്‍മസേനാംഗം കന്യപ്പാടി സ്വദേശിനിയായ 37കാരിക്ക് പാമ്പ് കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോളജില്‍ വിദ്യാര്‍ഥി പ്രവേശനം ആരംഭിച്ച സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജോലിക്കിടെ കൈയില്‍ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. തേളോ പാമ്പോ ആയിരിക്കുമെന്ന് കരുതി സ്ഥലത്ത് വിശദമായി പരിശോധിച്ചപ്പോള്‍ അണലി വര്‍ഗത്തില്‍പെട്ട പാമ്പിനെ കണ്ടെത്തി. ഇതോടെ പാമ്പ് കടിച്ചതാണെന്ന സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad