കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. പുതിയകോട്ട ടി.ബി റോഡ് എസ്.ബി.ഐ മുന്നില്‍ നിര്‍ത്തിയിട്ട കാറുകളില്‍ മംഗളൂരു നിന്നു കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ആദ്യം ആള്‍ട്ടോ കാറിലിടിച്ച ശേഷം ഡ്രൈവിംഗ് സ്‌കൂള്‍ കാറിലും ഇടിച്ചു. ഈ വാഹനം മുന്നോട്ടു നീങ്ങി സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കേബിളില്‍ ഇടിക്കുകയും തീ പൊരി വീണ് ഡ്രൈവിംഗ് സ്‌കൂള്‍ കാറിനു തീപിടിക്കുകയായിരുന്നു.
അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീഷിന്റെ നേതൃത്വത്തില്‍ സേനയെത്തി തീയണച്ചു. സിനിയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ ഗണേശന്‍ കിണറ്റുങ്കര, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ പ്രേംകുമാര്‍, ഫയര്‍ ആന്‍് റെസ്‌ക്യു ഓഫീസര്‍മാരായ അജിത്ത്, അതുല്‍, വിഷ്ണു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment
0 Comments