കാഞ്ഞങ്ങാട്: വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ കുത്തിതുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു. മാവുങ്കാല്‍ പ്രവര്‍ത്തിക്കുന്ന ആര്യദുര്‍ഗ ട്രേഡേഴ്‌സിന്റെ ചുമര്‍ തുരന്നാണ് മോഷണം നടന്നത്. ഷട്ടറിന്റെ പുട്ട് പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് ചുമര്‍ തുരന്നതെന്ന് കരുതുന്നു.
ഇന്നലെ രാവിലെയാണ് വിവരം അറിയുന്നത. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് നന്ന് ചുമര്‍ തുരക്കാന്‍ ഉപയോഗിച്ച പികാസ് പൊലീസ് കണ്ടെടുത്തു. സ്ഥാപന ഉടമ ഗുരുദത്ത് പൈയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട കുരുമുളകിന് ഒരുലക്ഷത്തോളം രൂപ വില വരും.

Post a Comment
0 Comments