Type Here to Get Search Results !

Bottom Ad

മല്ലം റോഡില്‍ കുഴി രൂപപ്പെട്ടു; നടപടി വേണമെന്ന് മുസ്ലിം ലീഗ്


മുളിയാര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം മുമ്പ് മെക്കാഡം ടാര്‍ചെയ്ത എട്ടാം മൈല്‍- മല്ലം റോഡിലെ എട്ടാംമൈല്‍ വയല്‍ പ്രദേശത്ത് കടന്നുപോകുന്ന റോഡില്‍ വാഹനഗതാഗതത്തിന് അപകടം സംഭവിച്ചേക്കാ വുന്ന വിധത്തില്‍ റോഡില്‍ വലിയ കുഴി രൂപപെട്ടു. ചൊവ്വാഴ്ച രാവിലെയാണ് യാത്രക്കാരുടെശ്രദ്ധയില്‍പ്പെട്ടത്. അടിയന്തിരമായും പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം,ജനറല്‍ സെക്രട്ടറി ഷെരീഫ് മല്ലത്ത്, ട്രഷറര്‍ ഹമീദ് പോക്കര്‍ ആവശ്യപ്പെട്ടു.

രണ്ട് കിലോമീറ്റര്‍ ദൂരെ മല്ലം പള്ളിക്ക് മുകളിലായി മൂന്ന് വര്‍ഷംമുമ്പ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അപകട സ്ഥിതിയും ഗതാഗത കുരുക്കും നേരിടുകയാണ്. ഇതും പരിഹരിക്കാത്ത സ്ഥിതിയാണ്. അടിയന്തിരമായും പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം അയച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad