ഓടുന്ന ഥാർ എസ്‌യുവിക്ക് മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വൻ വിമർശനം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രൂക്ഷ വിമർശനം ഉയർന്നത്. പിന്നാലെ ഗുരുഗ്രാം പൊലീസും സംഭവത്തിൽ ഇടപെട്ടു. ഇഫ്കോ ചൗക്കിന് സമീപമുള്ള ഒരു ഫ്ലൈഓവറിൽ നിന്നാണ് പ്രസ്തുത വീഡിയോ പകർത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തെ വിൻഡ്‌ഷീൽഡിലേക്ക് കാലുകളിട്ടാണ് യുവതി ഇരിക്കുന്നത്. പിന്നാലെ വന്ന വാഹനത്തിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതോടെ ആളുകളുടെ പ്രതിഷേധം ഉയരുകയായിരുന്നു. വാഹനത്തിലിരുന്ന് പോവുകയായിരുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും നടപടികൾ പിന്നാലെയുണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്. വീഡിയോ വൈറലായതോടെ ഓൺലൈനിൽ ശ്രദ്ധ കിട്ടാൻ വേണ്ടി റോഡിൽ നടത്തുന്ന അപകടകരമായ ഇത്തരം പ്രകടനങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് പലരും പങ്കുവച്ചത്.

Post a Comment
0 Comments