രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ആപ്പിളിൽ ലയിക്കുന്ന ഒരു തരം നാരായ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയ്ക്കുകയും രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനോ ആസക്തി നിയന്ത്രിക്കാനോ ശ്രമിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും.
ആപ്പിളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവയുടെ നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. കൂടാതെ, ആപ്പിളിലെ നാരുകൾ മലബന്ധവും വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കും. ആപ്പിളിൽ പെക്റ്റിൻ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Post a Comment
0 Comments