കാസര്‍കോട്: 2025-26 വര്‍ഷ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സ്‌കൂളുകളില്‍ എം.എസ്.എഫ് മുന്നണിക്ക് ഇജ്ജ്വല വിജയം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സ്‌കൂളുകളിലും എം.എസ്.എഫ് മുന്നണി ഭരണം നിലനിര്‍ത്തി. ജനാധിപത്യ മര്യാദകളെ തള്ളിക്കളയുന്ന എസ്.എഫ്.ഐ സ്വാധീന കലാലയങ്ങളിലും അക്രമ രാഷ്ട്രീയത്തോട് പൊരുതി ചരിത്ര നേട്ടമാണ് എം.എസ്.എഫ് മുന്നണി കരസ്ഥമാക്കിയത്.
എച്ച്.എസ്.എസ് രാജാസ് നീലേശ്വരം, എം.ആര്‍.വി.എച്ച്.എസ്.എസ് പടന്ന, ജി.എഫ്.എച്ച്.എസ്.എസ് പടന്ന കടപ്പുറം, വി.പി.പി.എം.കെ.പി.എസ് ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ മെട്ടമ്മല്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൈക്കോട്ടുകടവ്, സി.എച്ച്.എം.കെ.എസ് എച്ച്.എസ്.എസ് പെരുമ്പട്ട, സി.എച്ച്.എം.കെ.എസ് ജി.വി.എച്ച്.എസ്.എസ് കോട്ടപ്പുറം തുടങ്ങിയ സ്‌കൂളുകളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചു.
ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍, ജി.എഫ്.വി.എച്ച്.എസ്.എസ് കാടങ്കോട്, ചന്ദുപ്പണിക്കര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇളമ്പച്ചി, പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് ദേലംപാടി, അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് ഉദുമ തുടങ്ങിയ സ്‌കൂളുകളില്‍ ഭൂരിപക്ഷ സീറ്റുകളിലും ഉജ്ജ്വല വിജയം നേടി. ജി.എച്ച്.എസ്.എസ് ചീമേനി, കൂളിയാട് ഗവണ്‍മെന്റ് സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.എച്ച്.എസ്.എസ് ഉദിനൂര്‍ തുടങ്ങിയ സി.പി.എം സ്വാധീന മേഖലകളിലെ സ്‌കൂളുകളിലും ചരിത്ര വിജയം കൈവരിക്കാന്‍ എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു.

Post a Comment
0 Comments