രാംനഗര്‍: ഉത്തരാഖണ്ഡില്‍ 17 വയസുകാരിയിലൂടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 19 പുരുഷന്മാര്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) ബാധ സ്ഥിരീകരിച്ചു. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഇതിനായി പണം കണ്ടെത്താനാണ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഗുലാര്‍ഘട്ടി പ്രദേശത്താണ് സംഭവം ആദ്യം പുറത്തുവന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൗമാരക്കാരി നിരവധി പ്രാദേശിക പുരുഷന്മാരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവരില്‍ പലരും എച്ച്‌ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരില്‍ പലരും വിവാഹിതരായിരുന്നുവെന്നും അവരുടെ ഭാര്യമാരിലേക്ക് വൈറസ് കൂടുതല്‍ പടരാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്.

Post a Comment
0 Comments