Type Here to Get Search Results !

Bottom Ad

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്


പാലക്കാട് പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ യുവാക്കള്‍ പിടിയില്‍. പാലക്കാട് കുന്നത്തൂരിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പുതുശേരി സ്വദേശി രാഹുല്‍, തോലന്നൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

പെണ്‍കുട്ടി പ്രണയം നിരസിച്ചതിലെ പകയെ തുടര്‍ന്നാണ് യുവാക്കള്‍ ബോംബെറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടിലെ ജനല്‍ ചില്ല് തകര്‍ത്ത ശേഷം പെട്രോള്‍ ബോംബ് കത്തിച്ച് വീടിനുള്ളിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ മഴ ആയതിനാല്‍ തീ പടര്‍ന്നില്ല. ആക്രമണത്തിന് പിന്നാലെ ഇരുവരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad