Type Here to Get Search Results !

Bottom Ad

ദേശീയപാത നിര്‍മാണം തടസപ്പെടുത്തി; പ്രോജക്ട് എഞ്ചിനീയറുടെ പരാതിയില്‍ 24 പേര്‍ക്ക് എതിരെ കേസ്


കാസര്‍കോട്: ദേശീയപാത നിര്‍മാണം തടസപ്പെടുത്തിയെന്നാരോപിച്ച് 24 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ദേശീയപാത പ്രോജക്ട് എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അശ്വിന്‍ കെ. നല്‍കിയ പരാതിയിലാണ് നടപടി.

മൊഗ്രാല്‍ പുത്തൂരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45നാണ് സംഭവം നടന്നത്. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലെ സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്ന എക്‌സിറ്റ് വേ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഒരു സംഘം ആളുകള്‍ മനപ്പൂര്‍വം, നിര്‍മിച്ചുകൊണ്ടിരുന്ന ക്രാഷ് ബാരിയറിന്റെ കോണ്‍ക്രീറ്റ് ഷട്ടറിങ് സാധനങ്ങള്‍ നശിപ്പിക്കുകയും റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ഏകദേശം 10,000 രൂപയുടെ നാശനഷ്ടം കമ്പനിക്ക് ഉണ്ടാക്കിയെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ ഹമീദ്, ഇല്യാസ്, ഹുസൈന്‍ ഹമീദ്, സാബിര്‍, നൗഫല്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് 24 പേരെയും പ്രതിചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഭാരതീയ ന്യായ സംഹിത, 2023-ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad