Type Here to Get Search Results !

Bottom Ad

ക്രിമിനല്‍ പശ്ചാത്തലമുള്ള അധ്യാപകരെ മഞ്ചേശ്വരത്തിന് ആവശ്യമില്ല: എം.എസ്.എഫ്


മഞ്ചേശ്വരം: ക്രിമിനല്‍ പ്രശ്ചാത്തലമുള്ള അധ്യാപകരെ മഞ്ചേശ്വരത്തിന് ആവശ്യമില്ലെന്ന് മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആരോപിച്ചു. ജില്ലയിലെ കുണ്ടംകുഴി സ്‌കൂളില്‍ വിദ്യാര്‍ഥിയെ കര്‍ണപുടം തകര്‍ത്ത സംഭവത്തില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച് കടമ്പാര്‍ സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച പ്രധാന അധ്യാപകനെ മഞ്ചേശ്വരത്തെ സ്‌കൂളുകളില്‍ നിയമിക്കരുതെന്നും ഇതു വിദ്യാര്‍ഥികളുടെ സുരക്ഷയെയും പഠനത്തെയും ബാധിക്കുന്ന വിഷയമാണെന്നും എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ശഹീദ് മീഞ്ച, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മച്ചാമ്പാടി, ട്രഷറര്‍ റാസിഖ് മൈമൂന്‍ നഗര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇവ്വിഷയത്തില്‍ എം.എസ്.എഫ് ഡി.ഡി.ഇക്ക് ഇമെയില്‍ മുഖാന്തരം പരാതി നല്‍കി. പണിഷ്‌മെന്റ് ലഭിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരമായി സ്ഥലംമാറ്റം നല്‍കുന്ന നാടായി മഞ്ചേശ്വരത്തെ കാണരുതെന്നും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad