Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ തെക്കില്‍ പറമ്പ ഗവ: യു.പി സ്‌കൂളിന് മുന്നില്‍ നടപ്പാലം സ്ഥാപിക്കണം


പൊയിനാച്ചി: പൊയിനാച്ചിക്കും ചട്ടഞ്ചാലിനും ഇടയില്‍ ദേശീയപാതയ്ക്ക് കുറുകെ ഫുട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. തെക്കില്‍പറമ്പ് ഗവ. യു.പി സ്‌കൂളിനെയും എതിര്‍വശത്തെ ജുമാ മസ്ജിദിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുട്ടികള്‍ ഒരു കിലോമീറ്റര്‍ ചുറ്റിയാണ് ഇപ്പോള്‍ സ്‌കൂളില്‍ എത്തുന്നത്. ഇതുകാരണം ഈ പൊതുവിദ്യാലയത്തില്‍ നിന്നുള്ള കുട്ടികള്‍ വിദൂര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്ക് പോകേണ്ട സ്ഥിതി വന്നു ചേര്‍ന്നിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നൂറിലേറെ കുട്ടികളാണ് ഈ വിദ്യാലയത്തില്‍ കുറവ് വന്നിട്ടുള്ളത്.

പി.ടി.എയുടെ പുതിയ പ്രസിഡണ്ടായി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചിയെയും വൈസ് പ്രസിഡന്റായി കെ. ബാബുരാജിനെയും തിരഞ്ഞെടുത്തു. എസ്.എം.സി ചെയര്‍മാനായി ശ്രീജിത്ത് കുമാര്‍ എന്‍.സിയും വൈസ് ചെയര്‍പേഴ്‌സനായി ഗീതാ കരുണാകരനും തിരഞ്ഞടുക്കപ്പെട്ടു. എം.പി.ടി.എ പ്രസിഡന്റായി ശരണ്യ ഉഷാന്തും വൈസ് പ്രസിഡന്റായി വന്ദന വിജയനും തിരഞ്ഞെടുക്കപ്പെട്ടു. യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പി.സി നസീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.പി നിസാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാധാ ജെ.എന്‍, രാധ എ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ യു. അബൂബക്കര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഹ്‌റ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad