Type Here to Get Search Results !

Bottom Ad

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മുന്നേറ്റം; ബെജയിലും ഷറഫിലും പെരിയിലും സികെ നായര്‍ കോളജിലും ഗംഭീര ജയം


കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലാ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി എം.എസ്.എഫ്- കെ.എസ്.യു മുന്നണി. ജില്ലയിലെ വിവിധ കോളജില്‍ ഉജ്വല വിജയമാണ് യു.ഡി.എസ്.എഫ് നേടിയിരിക്കുന്നത്. ബെജ മോഡല്‍ കോളജില്‍ എസ്.എഫ്.ഐയെ പരാജയപ്പെടുത്തി എം.എസ്.എഫ്- കെ.എസ്.യു സഖ്യം ചരിത്രവിജയം കരസ്ഥമാക്കി. പടന്ന ഷറഫ് കോളജില്‍ മുഴുവന്‍ സീറ്റിലും വമ്പിച്ച വിജയം നേടി എം.എസ്.എഫ് ഒറ്റയ്ക്ക് യൂണിയന്‍ നിലനിര്‍ത്തി. പടന്നക്കാട് സികെ നായര്‍ കോളജിലും മുഴുവന്‍ സീറ്റിലും എം.എസ്.എഫ്- കെ.എസ്.യു മുന്നണി വിജയം കൈവരിച്ചു. പെരിയ അംബേദ്ക്കര്‍ കോളജില്‍ നാലാം തവണയും എം.എസ്.എഫ് മുന്നണി വിജയഭേരി മുഴക്കി യൂണിയന്‍ നിലനിര്‍ത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad