Type Here to Get Search Results !

Bottom Ad

ട്രംപ്- മോദി- പിണറായി ചേട്ടന്‍ബാവ അനിയന്‍ ബാവ: കെ.എം ഷാജി


ബോവിക്കാനം: ലോക പൊലീസ് ചമയുന്ന അമേരിക്കന്‍ പ്രസിഡന്റ്് ഡൊണല്‍ഡ് ട്രംപും വിശ്വപൗരന്‍ ചമയുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ അമരക്കാരന്‍ നരേന്ദ്ര മോഡിയും ഇടതുനയത്തെ കയ്യൊഴിഞ്ഞ തീവ്ര വലതു പക്ഷവാദിയായി മാറിയ പിണറായി വിജയനും ചേട്ടന്‍ ബാവ അനിയന്‍ ബാവമാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. ട്രംപിസം മോഡിയും മോഡിസം പിണറായും നടപ്പിലാക്കിവരികയാണെന്നും ജനാധിപത്യത്തെയും മതേതരത്വത്തെയും മണ്ണില്‍ കുഴിച്ചു മൂടാനുള്ള ശ്രമമാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ബോവിക്കാനം ടൗണില്‍ ബി. ഉമ്മര്‍ സാഹിബ് നഗറില്‍ മുസ്ലീം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്് ഷെഫീഖ് ആലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി, എബി ശാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെബി മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, ബിഎം അബൂബക്കര്‍ ഹാജി, എംകെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, മന്‍സൂര്‍മല്ലത്ത്, ടിഡി.കബീര്‍,മുഹമ്മദ് മാര്‍ക്ക്,

അബ്ദുല്ല പരപ്പ,സിദ്ധീഖ് പള്ളി പ്പുഴ,എംബിഷാനവാസ്,ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊട വഞ്ചി,രമേശന്‍ മുതലപ്പാറ, റൗഫ് ബായിക്കര, ഹനീഫ പൈക്ക, സിദ്ദീഖ് ബോവിക്കാനം, ബിഎം. അഷറഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹംസ ആലൂര്‍, അബ്ദുല്ല ഡെല്‍മ, മറിയമ്മ.അബ്ദുല്‍ ഖാദര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, എ.പി ഹസൈനാര്‍, എബി കലാം, സലാം കന്യപ്പാടി, ടആര്‍ ഹനീഫ, അന്‍വര്‍ കോളിയടുക്കം, അബ്ബാസ് കുളച്ചപ്, എസ്എം.മുഹമ്മദ്കുഞ്ഞി, റൈസ റാഷിദ്,അബൂബക്കര്‍ ചാപ്പ, നബീസ മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, എകെ. യൂസുഫ്, ബിഎം. ഹാരിസ് ഹംസ പന്നടുക്കം, എംഎസ്. ഷുക്കൂര്‍, അറഫാത്ത് ബാവാഞ്ഞി, ബഷീര്‍ ആലൂര്‍,ബഷീര്‍ പള്ളങ്കോട്, അഷ്‌റഫ് പരപ്പ, കെപി. സിറാജുദ്ധീന്‍ പ്രസംഗിച്ചു.

പൊവ്വലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എബി ശാഫി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷെഫീഖ്.ആലൂര്‍, അഡ്വ ജുനൈദ്, ഖാദര്‍ ആലൂര്‍, ശംസീര്‍ മൂലടുക്കം, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, ഉനൈസ് മദനി നഗര്‍,നിസാര്‍ ബാലനടുക്കം,പിസി.മസൂദ്, കബീര്‍ ബാവിക്കര,ഉമ്മര്‍ ബെള്ളിപ്പാടി, മുഹമ്മദ്കുഞ്ഞി മല്ലം, അസീസ് തൗഫീഖ് നഗര്‍, മുഹമ്മദ്ബാലനടുക്കം,അബ്ദു .ല്‍ ക.ഹ്മാന്‍ മുണ്ടക്കൈ, ഖാദര്‍വാഫി,സെമീര്‍ അല്ലാമ, റംഷീദ്ബാലനടുക്കം, ഹനീഫ ബോവിക്കാനം എംഎ. അഷ്‌റഫ്, നസീര്‍ മൂലടുക്കം, അല്‍ത്താഫ് പൊവ്വല്‍, നബവി എടനീര്‍, ഇജാസ് ബോവി ക്കാനം,ഫാരിസ് അല്ലാമ നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad