കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ തന്തയില്ലായ്മ കാണിച്ചെന്ന് മുന്‍ ജില്ലാ നേതാവും സൈബര്‍ നേതാവുമായ നിയാസ് മലബാരി. മാര്‍ട്ടിന്‍ അബ്രഹാം വടക്കേക്കരയെ പോലുള്ളവര്‍ ജീവന്‍ പണയംവച്ച് യുയുസിമാരെ യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ജവാദ് പുത്തൂര്‍ നല്ല ഒന്നാന്തരം തന്തയില്ലായ്മ കാണിച്ചിട്ടുണ്ടെന്ന് കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മനസിലായതായി നിയാസ് മലബാരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഗോകുല്‍ ഗുരുവായൂര്‍ എം.എസ്.എഫുകാരെ തെറിവിളിച്ച് പോസ്റ്റിട്ടത് ആ നെറികേടിനെ വെളിക്കാനല്ലേ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ മുന്നണി മര്യാദ ലംഘിച്ചെന്ന് എം.എസ്.എഫ് പരാതി ഉയര്‍ത്തിയിരുന്നു. കെഎസ്യുവിന്റെ യു.യു.സിമാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്നും എംഎസ്എഫിനോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതായും എം.എസ്.എഫിനെ തോല്‍പ്പിക്കാന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശ്രമിച്ചുവെന്നും കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. യു.യു.സിമാരെ മാറ്റിനിര്‍ത്തി എം.എസ്.എഫിനെ പരാജയപ്പെടുത്താനായിരുന്നു ശ്രമമെന്നും എംഎസ്എഫ് പരാതിയില്‍ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ എം.എസ്.എഫിനെയും മുസ്്‌ലിം ലീഗിനെയും കരുവാക്കി കെ.എസ്.യുവിലെ ചിലര്‍ ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് മുന്‍ ജില്ലാ നേതാവും കോണ്‍ഗ്രസിന്റെ സൈബര്‍ നേതാവുമായ നിയാസ് മലബാരി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

Post a Comment
0 Comments