Type Here to Get Search Results !

Bottom Ad

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍



ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവയുടെ സൗജന്യ സേവനം അവസാനിപ്പിച്ചേക്കുമെന്ന് ആര്‍ബിഐ. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ടെന്നും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

യുപിഐ ഇടപാട് എല്ലായിപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad