Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയോട് അനീതി; കുമ്പളയില്‍ നിര്‍മിക്കുന്ന ടോള്‍ ബൂത്തിനെതിരെ ജനകീയ പ്രതിഷേധം


കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയില്‍ നിര്‍മ്മിക്കുന്ന ടോള്‍ ബൂത്തിനെതിരെ കുമ്പള ടോള്‍ ഗേറ്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലയിലെ ജനങ്ങള്‍ ദേശീയപാത വികസനത്തിനും റോഡ് നിര്‍മാണത്തിനും വേണ്ടി ഭൂമിയും വീടും വിട്ടുനല്‍കി സഹകരിച്ചിട്ടും, പിന്നീട് അതേ ജനങ്ങള്‍ക്ക് മേല്‍ ടോള്‍ ചുമത്തുന്നത് പൂര്‍ണമായും അനീതിയാണെന്ന് സമരസമിതി ആരോപിച്ചു. കുമ്പളയിലെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. മഞ്ചേശ്വരം, ഉപ്പള, ബദിയടുക്ക, ആരിക്കാടി, മൊഗ്രാല്‍, കാസര്‍കോട് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യൂസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad