കാഞ്ഞങ്ങാട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസില്‍ ഒന്നാം പ്രതി പി.എ സലീമിന് ഇരട്ട ജീവപര്യന്തം. ഹൊസ്ദുര്‍ഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി.എം സുരേഷാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും വിധിച്ചു. സലീമും സുവൈബയും കുറ്റക്കാരാണെന്ന്് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ വകുപ്പില്‍ കാമാസക്തിക്കായി കുട്ടിയെ സമീപിച്ചു, കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കണക്കാക്കിയും ശിക്ഷനല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം
11:36:00
0
കാഞ്ഞങ്ങാട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസില്‍ ഒന്നാം പ്രതി പി.എ സലീമിന് ഇരട്ട ജീവപര്യന്തം. ഹൊസ്ദുര്‍ഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി.എം സുരേഷാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും വിധിച്ചു. സലീമും സുവൈബയും കുറ്റക്കാരാണെന്ന്് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ വകുപ്പില്‍ കാമാസക്തിക്കായി കുട്ടിയെ സമീപിച്ചു, കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കണക്കാക്കിയും ശിക്ഷനല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
Tags

Post a Comment
0 Comments