ബദിയടുക്ക: പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസിലെ പ്രതി മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറി (51) നെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. പൈക്കയിലെ മദ്രസ അധ്യാപകന്‍ റാസ ബഖാഫിയുടെ കാറിനാണ് ഇയാള്‍ തീകൊളുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മലപ്പുറത്ത് അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് പൈക്ക ജുമാ മസ്ജിദിന് സമീപം നിര്‍ത്തിയിട്ട കാറിന് പ്രതി തീകൊളുത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചുവെങ്കിലും ഫോണ്‍ ഓഫായതിനാല്‍ പ്രതിയുടെ നീക്കം മനസ്സിലായില്ല. എന്നാല്‍ മലപ്പുറത്ത് ട്രെയിന്‍ ഇറങ്ങിയതോടെ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ ഉമേശ് കെ.ആര്‍, എ എസ്. ഐ പ്രസാദ്, സി.പി.ഒ മാരായ ആരിഫ്, ശ്രീനേഷ് എന്നിവര്‍ അടങ്ങിയ സംഘം കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ വീട്ടിലെത്തി അബുബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസിലെ പ്രതി മലപ്പുറത്ത് അറസ്റ്റില്‍
13:27:00
0
ബദിയടുക്ക: പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസിലെ പ്രതി മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറി (51) നെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. പൈക്കയിലെ മദ്രസ അധ്യാപകന്‍ റാസ ബഖാഫിയുടെ കാറിനാണ് ഇയാള്‍ തീകൊളുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മലപ്പുറത്ത് അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് പൈക്ക ജുമാ മസ്ജിദിന് സമീപം നിര്‍ത്തിയിട്ട കാറിന് പ്രതി തീകൊളുത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചുവെങ്കിലും ഫോണ്‍ ഓഫായതിനാല്‍ പ്രതിയുടെ നീക്കം മനസ്സിലായില്ല. എന്നാല്‍ മലപ്പുറത്ത് ട്രെയിന്‍ ഇറങ്ങിയതോടെ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ ഉമേശ് കെ.ആര്‍, എ എസ്. ഐ പ്രസാദ്, സി.പി.ഒ മാരായ ആരിഫ്, ശ്രീനേഷ് എന്നിവര്‍ അടങ്ങിയ സംഘം കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ വീട്ടിലെത്തി അബുബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags

Post a Comment
0 Comments