കാസര്‍കോട്: മാനവികതക്കൊരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയവുമായി കേരള മാപ്പിളകലാ അക്കാദമി അംഗത്വ കാമ്പയിന്‍ തുടങ്ങി.പുലിക്കുന്ന് ലൈബ്രറി ഹാളില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമത്തില്‍ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ഗായകനും നാലപ്പാട് ഫര്‍ണിച്ചര്‍ എം.ഡിയുമായ ശാഫി നാലപ്പാടിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ നിരീക്ഷകനും സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ മങ്ങാട് കാമ്പയിന്‍ വിശദീകരിച്ചു.
സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാമുവല്‍ പ്രേംകുമാര്‍, ശരീഫ് കാപ്പില്‍, എം.എ നജീബ്, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, സെഡ്.എ മൊഗ്രാല്‍, മാഹിന്‍ മൊഗ്രാല്‍, മുഹമ്മദ് മാമു, ശൗക്കത്ത് പൂച്ചക്കാട്, ടി.കെ സഹദ് ചന്തേര, ഇശല്‍കൂട്ടം സംസ്ഥാന ട്രഷറര്‍ മൂസാ ബാസിത്, അബൂബക്കര്‍ കണ്ണങ്കുളം, ഫാറൂഖ് കാസ്മി, ടി.കെ അന്‍വര്‍ മൊഗ്രാല്‍, രജന അബ്ബാസ്, സാലിം ബേക്കല്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍ ഉറുമി, അഷ്‌റഫ് തൃക്കരിപ്പൂര്‍, ജില്ലാ ട്രഷറര്‍ അബ്ദുല്ല പടന്ന പ്രസംഗിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂസുഫ് കട്ടത്തടുക്ക ഭക്തിഗാനവും ശഫീഖ് കൈനോത്ത് ഗാനവവും അവതരിപ്പിച്ചു.

Post a Comment
0 Comments