ചൗക്കി: രാജ്യത്തിന്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബദര്‍ നഗര്‍ ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ആന്റ് ടീച്ചേര്‍സ് എജുക്കേഷനും വിപുലമായി പരിപാടികള്‍ നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ദേശീയ പതാക ഉയര്‍ത്തി. ഡയറക്ടര്‍ മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. നദീര്‍ ദാരിമി മഞ്ചേശ്വരം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഹക്കീം ലിബാസ്, അബ്ദുള്‍ ഖാദര്‍, ഹെഡ് ടീച്ചര്‍ ഫാത്തിമ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന റാലി, വിദ്യാര്‍ഥികളുടെയും ട്രൈനീസിന്റെയും കലാപരിപാടികള്‍, മധുരവിതരണം എന്നിവ നടത്തി. വിവിധ പരിപാടികള്‍ക്ക് അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, ഫസീല, ആഷിഫ, സഫീറ നേതൃത്വം നല്‍കി.
Post a Comment
0 Comments