Type Here to Get Search Results !

Bottom Ad

ചെർക്കള പാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു


കാസർകോട്: ചെർക്കള പാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മുട്ടത്തൊടി വില്ലേജിലെ കല്ലക്കട്ട, ബെള്ളൂറടുക്കയിലെ ഹസൈനാറിന്റെ മകൻ മിഥ് ലാജ് (11) ആണ് മരിച്ചത്. ആലംപാടി സ്കൂളിലെ വിദ്യാർത്ഥിയാണ്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം ചാലിൽ കുളിക്കാൻ പോയതാണെന്നാണ് പ്രാഥമിക വിവരം. ഇതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത് വിദ്യാനഗർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെമീറയാണ് മിഥ്ലാജിന്റെ മാതാവ്. സഹോദരങ്ങൾ: സാബിത്ത്, ബാസിത്ത്, ബാസില, സഹല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad