സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലേ അലേര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ മുന്നറിയിപ്പില്ല.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഛത്തീസ്ഗഡിന് മുകളില്‍ തുടരുന്ന ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. അതേസമയം കണ്ണൂരില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഉളിക്കല്‍ വയത്തൂര്‍ പാലത്തില്‍ വാഹനം ഒഴുക്കില്‍പ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരും കാസര്‍കോടും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Post a Comment
0 Comments