കാസര്‍കോട്: അടുക്കത്ത്ബയലില്‍ കാല്‍നട മേല്‍പ്പാലം വരുന്നു. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം നേരിട്ട് അറിയിച്ചതോടെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് ലഭിച്ചത്. അടുക്കത്ത്ബയല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രക്കമ്മിറ്റിയും മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയും സംയുക്തമായി വിഷയത്തില്‍ ഇടപെട്ടിതിന്റെ ഫലമാണ് ഈ ഉറപ്പ്.
ഫൂട്ട് ഓവര്‍ബ്രിഡ്ജ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായ ആര്‍.കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രമന്ത്രിയെ നേരിട്ടു കണ്ടത്. മംഗളൂരു എം.പി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട, ബി.ജെ.പി കോഴിക്കോട് സോണ്‍ വൈസ് പ്രസിഡന്റ് വിജയകുമാര്‍ റായ്, സാജിത്കുമാര്‍ പരവനടുക്കം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
അടുക്കത്ത്ബയലിലെ ജനങ്ങളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മേല്‍പ്പാലം അനുവദിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ഏറെക്കാലമായുള്ള ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര-പള്ളി കമ്മിറ്റികളും നന്ദി അറിയിച്ചു.

Post a Comment
0 Comments