Type Here to Get Search Results !

Bottom Ad

ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിയുടെ സേവനം നിസ്തുലം: കല്ലട്ര മാഹിന്‍ ഹാജി


കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് സൗദി കെ.എം.സി.സിയുടെ സേവനങ്ങള്‍ നിസ്തുലമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി. സൗദി നാഷണന്‍ കമ്മിറ്റി നടപ്പിലാക്കിയ സെക്യൂരിറ്റി സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു.

നാലു കോടി രൂപ സെക്യൂരിറ്റി സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് കോഴിക്കോട് വിതരണം നടത്തിയിരുന്നു. കാസര്‍കോട് ജില്ലയിലെ നാലു പേര്‍ക്കുള്ള 28ലക്ഷം രൂപയാണ് കൈമാറിയത്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെകട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സുരക്ഷാ അംഗമായിരിക്കെ മരണപ്പട്ടവര്‍ക്കുള്ള ധനസഹായം കൈമാറി. എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, ഇബ്രാഹിം അട്ക്കം, കെ.പി മുഹമ്മദ് അഷറഫ്, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, കരിം ചൗക്കി പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad