Type Here to Get Search Results !

Bottom Ad

പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ


ട്രെയിൻ ടിക്കറ്റ് നിരക്കുവർധന ഇന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകുന്നത്. മെയിൽ, എക്‌സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി ട്രെയിനുകളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല.

സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും വർധനയുണ്ടാവില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad