Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ അനാസ്ഥ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ എല്‍.ജി.എം.എല്‍ പ്രതിഷേധ സംഗമം 3ന്


കാസര്‍കോട്: കൃത്യമായ മുന്നൊരുക്കവും പരിശീലനവും നല്‍കാതെ നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയാണന്നും ഇതിനു പരിഹാരം കാണാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പി.എം.എ.വൈ ഭവനപദ്ധതിയില്‍ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും അപേക്ഷ നല്‍കാനുള്ള അവസരം നല്‍കാനാവാതെ അട്ടിമറിക്കുന്നതിനെതിരെയും തദ്ദേശ സ്ഥാപന ഓഫീസുകളില്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുക ആവശ്യമുന്നയിച്ചാണ് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കല്‍ ഗവ. മെമ്പേര്‍സ് ലീഗ് നേതൃത്വത്തില്‍ മൂന്നിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സഭ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന പ്രതിഷേധ സഭ മുസ്ലിം ലീഗ് നേതാക്കള്‍ ഉല്‍ഘാടനം ചെയ്യും. പ്രതിഷേധ സഭയില്‍ മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് എല്‍.ജി.എംഎല്‍ ജില്ലാ പ്രസിഡന്റ് വി.കെ ബാവ, സെക്രട്ടറി മുജീബ് കാമ്പാര്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad