Type Here to Get Search Results !

Bottom Ad

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന് മോഹൻ ഭാഗവത്; പരാമർശം മോദിക്കെതിരെയെന്ന് പ്രതിപക്ഷം, വിവാദം


രാഷ്ട്രീയ നേതാക്കൾ 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിൽ. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. ഈ പരാമർശം ഈ വർഷം സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിൽ വെച്ച് മോഹൻ ഭാഗവതിന്റെ പരാമർശം. പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

‘എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ മോദി വിരമിപ്പിച്ചത് നമ്മൾ കണ്ടു. ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ’ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. ‘പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത്. നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാം’ എന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad