Type Here to Get Search Results !

Bottom Ad

ബാങ്ക് അകൗണ്ടുകള്‍ കൈക്കലാക്കി സൈബര്‍ തട്ടിപ്പിന് ഇരയാക്കിയ യുവതി പിടിയില്‍


കാസര്‍കോട്: ബാങ്ക് അകൗണ്ടുകള്‍ കൈക്കലാക്കി സൈബര്‍ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയില്‍ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി യു. സാജിത (34) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതി കാസര്‍കോട് മുട്ടത്തൊടി സ്വദേശി ബി.എം മുഹമ്മദ് സാബിര്‍ (32) ഒളിവിലാണ്.

2024 മാര്‍ച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിമയം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തതോടെ വിവിധ സൈബര്‍ കേസുകളില്‍ പ്രതിചേര്‍ക്കപെട്ടതോടെ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും കൈക്കലാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ നിരവധിപേരുടെ അക്കൗണ്ട് ഈ രീതിയില്‍ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ പിടിയിലായ ഒന്നാം പ്രതി മുബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ (ഇന്‍ചാര്‍ജ്) യു.പി വിപിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, എസ്.സി.പി.ഒ ദിലീഷ്, സി.പി.ഒ നജ്ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad