കാസര്‍കോട്: കാസര്‍കോട് ട്രാഫിക് പൊലീസുകാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഡയ ലൈഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ കാര്‍ഡ് വിതരണവും നടത്തി. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍11 മണി വരെ കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ മുപ്പത്തോളം പൊലീസുകാര്‍ പങ്കെടുത്തു.
പൊലീസുകാര്‍ക്ക് മാത്രമായി നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ആര്‍ബിഎസ് (പ്രമേഹം), ക്രയാറ്റിന്‍, എച്ച്ബിഎ 1സി, ബിപി, ബിഎംഐ, കണ്ണ് എന്നി സൗജന്യ ടെസ്റ്റുകള്‍ നടത്തി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കായി പ്രത്യേകം ഇളവോടുകൂടി ചികിത്സിക്കാനുള്ള സൗകര്യം ഹോസ്പിറ്റലില്‍ ഒരുക്കി. ക്യാമ്പ് കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്യ്തു. കാസര്‍കോട് ട്രാഫിക് എസ്.എച്ച്.ഒ രവീന്ദ്രന്‍ ലൈഫ് കാര്‍ഡ് ഏറ്റുവാങ്ങി. ഡയലൈഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജേഷ്, പി.ആര്‍.ഒ. ഷഫീര്‍, ശരത്ത്, മൊയ്ദീന്‍, ഖലീഫ ഉദിനൂര്‍ സംസാരിച്ചു. ട്രാഫിക് പൊലീസുകാര്‍ക്ക് ഡ്യൂട്ടി ടൈമില്‍ ഉപയോഗിക്കാന്‍ കുടകളും വിതരണം ചെയ്തു.

Post a Comment
0 Comments