കാസര്‍കോട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി, കേരളത്തിന്റെ ആരോഗ്യ മേഖലയെ തകര്‍ത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരാഗ്‌നി സംഘടിപ്പിക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെടാന്‍ ഇടയായ സംഭത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പ്രസ്ഥാവനകള്‍ ബിന്ദുവിനെ അവഹേളിക്കുന്ന തരത്തിലാണ്.ആരോഗ്യ മേഖലയില്‍ കാസര്‍കോട് ജില്ലയിലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത് ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫും ഇല്ലാത്തതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം എങ്ങും എത്താത്തതും ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നിലച്ചതടക്കമുള്ള വിഷയങ്ങളും സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരും.
കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഫിര്‍ദൗസ് ബസാറില്‍ നിന്ന് തുടങ്ങി ജനറല്‍ ആശുപത്രി പരിസരത്ത് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള ടൗണില്‍ നിന്ന് തുടങ്ങി താലൂക്ക് ആശുപത്രി പരിസരത്തും ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പറമ്പ് ടൗണിലും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച് അമ്മയും കുഞ്ഞും ആശുപത്രി പരിസരത്തും തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി തങ്കയം മുക്കില്‍ നിന്ന് ആരംഭിച്ച് താലൂക്ക് ആശുപത്രി പരിസരത്തുമാണ് സമരാഗ്‌നി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും അറിയിച്ചു.

Post a Comment
0 Comments