ചെരുമ്പ: സാമൂഹിക ഉത്തരവാദിത്വം ഇല്ലാതെ അരാഷ്ട്രീയ വാദികളായി സോഷ്യല്‍മീഡിയയില്‍ മാത്രം ജിവിക്കുന്ന പുതിയകാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കള്‍ ഉയര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ സമുദായത്തിന്റെയും ആവശ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍. അനീതിയുടെ കാലത്ത് യുവാക്കളെ സമൂഹനന്മയ്ക്കും സാമൂഹിക ഉത്തരവാദിത്വത്തിലേക്കും പ്രാപ്തമാക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്നതിന് മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ഉദുമ നിയോജക മണ്ഡലം തല ഉല്‍ഘാടനം പള്ളിക്കര പഞ്ചായതിലെ ചെരുമ്പ ശാഖയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കെഎം ബഷീര്‍ പതാക ഉയര്‍ത്തി. ശാഖ ജനറല്‍ സെക്രട്ടറി കബീര്‍ ചെരുമ്പ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി റഷീദ് കെ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ക്യാമ്പയിന്‍ വിശദീകരിച്ചു.
ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡണ്ട് ഹാരിസ് തായല്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, സെക്രട്ടറി പിഎച്ച് ഹാരിസ് തൊട്ടി, ജില്ലാ പ്രവർത്തക സമിതി അംഗം അൻവർ കോളിയടുക്കം, പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധിഖ് പള്ളിപ്പുഴ, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ചോണായി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,ട്രഷറര്‍ മൊയ്തു തൈര,വൈസ് പ്രസിഡണ്ട് ശംസീര്‍ മൂലടുക്കം,സെക്രട്ടറി ബികെ മുഹമ്മദ്ഷാ,ഹകീര്‍ ചെരുമ്പ,ഗഫൂര്‍ ബേക്കല്‍, കെഎം അബ്ദുള്‍ റഹിമാന്‍,റാഷിദ് കല്ലിങ്കാല്‍, അബ്ബാസ് മീത്തില്‍, ശമിം ബേക്കല്‍, ഖാദര്‍ പോക്കൂ, പികെ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. പഞ്ചായത് യൂത്ത് ലീഗ് സെക്രട്ടറി സിറാജ് മഠം റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികള്‍: ശിബിള്‍ പി (പ്രസി), അമീര്‍ ബങ്കണ, ശംനാസ്, അല്‍മാസ് കെ (വൈസ് പ്രസി്), റഷീദ് കെ (ജന. സെക്ര), ശറഫുദ്ധീന്‍ ടി, അനസ് സി.കെ, തന്‍സീറ കണ്ടത്തില്‍ (ജോ. സെക്ര), സമീര്‍ പി (ട്രഷ).

Post a Comment
0 Comments