മഞ്ചേശ്വരം: കാസര്‍കോട് അതിര്‍ത്തിയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 139 ഗ്രാം എം.ഡി.എം.എ (മെത്താഫിറ്റമിന്‍) യുമായി യുവാവ് അറസ്റ്റിലായി. കാഞ്ചത്തൂരിലെ ഹൈദരലി (40) ആണ് പിടിയിലായത്. നേരത്തെ കര്‍ണാടകയില്‍ 830 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത് കര്‍ണാടകയിലെ സകലേശ്പുരത്ത് നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഹൈദരലിയുടെ കൈവശം നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
അതിര്‍ത്തിയില്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി കഞ്ചാവ് കേസിലെ പ്രതി പിടിയില്‍
11:00:00
0
മഞ്ചേശ്വരം: കാസര്‍കോട് അതിര്‍ത്തിയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 139 ഗ്രാം എം.ഡി.എം.എ (മെത്താഫിറ്റമിന്‍) യുമായി യുവാവ് അറസ്റ്റിലായി. കാഞ്ചത്തൂരിലെ ഹൈദരലി (40) ആണ് പിടിയിലായത്. നേരത്തെ കര്‍ണാടകയില്‍ 830 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത് കര്‍ണാടകയിലെ സകലേശ്പുരത്ത് നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഹൈദരലിയുടെ കൈവശം നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
Tags

Post a Comment
0 Comments