കാസര്‍കോട്: ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. സീതാംഗോളി മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ 10-ാം പ്രതി മഞ്ചേശ്വരം അച്ചക്കരയിലെ അഷര്‍ അലിയെ(27) ആണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്.
കേസില്‍ 19 പ്രതികളാണുള്ളത്. ഇതില്‍ 14 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരടക്കം അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്. സിദ്ദീഖിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അഷര്‍ അലിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മറ്റു പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment
0 Comments